Dr. RAMAKRISHNAN.S

M.B.B.S, D.Ortho, M.S [Ortho]
Vijaya Hospital, Kottarakara, Kollam

Joint Replacement

Testimonials

Photo of Mrs Santha

“Smt. Santha has undergone Bilateral Knee Replacement 8 years back. Recently she came back in all smiles, with her daughter,just to say hello.”

Smt. Santha and her daughter with Dr.S.Ramakrishnan

“Dr. S. Ramakrishnan has treated my knee, I am very happy with the care, treatment, and concern for my health they provided to me. They are very personable, and considerate.”

Jaya Lekshmi

Neeleswaram , Kollam

“I am High school teacher. I have underwent both knee replacement. I am happy to say that I’ve got a very good treatment from the Vijaya hospital staff . It was a short period of hospitalisation , but the staff approach was great right from the Ward to the Theatre & ICU. I am very happy now, thanks to Dr.Ramakrishnan.”

A. Rassia Beevi

Pathanapuram, Pathanamthitta

“I have my Unicompartmental Knee Replacement done with Dr.Ramakrishnan. It was a wonderful experience in the hospital from Operation Theatre till recovery. The whole team helped me a lot to recover very fast. Now I’m back to my work, thanks to Dr.Ramakrishnan.”

Vilasini

Vilakkudy, Kollam

ഞാൻ ഏതാണ്ട് 10 വർഷമായി മുട്ടുവേദനക് ചികിത്സയിലായിരുന്നു . അതിനാൽ യാതൊരു പ്രയോജനവും ഉണ്ടായില്ല. മാത്രമല്ല കഴിഞ മൂന്നു വർഷമായി എഴുനേല്ക്കാനോ നടക്കണോ ആവാതെ വേദന സഹിച്ചു കിടപ്പും ഇരുപ്പുമായി അങ്ങനെ ഇരിക്കെ കൊട്ടാരക്കര വിജയ ഹോസ്പിറ്റലിലെ രാമകൃഷ്‌ണൻ ഡോക്ടറിനോട് കണ്ടാൽ ശെരിയാകും എന്ന് പലരിൽ നിന്ന് അറിഞ്ഞു. അങ്ങനെ ഹോസ്പിറ്റലിൽ പോകുകയും ഡോക്ടറിനെ കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം എന്റെ രണ്ടു കാൽ മുട്ടുകളും ഒരു ദിവസം തന്നെ ശാസ്ത്രക്രീയയിലൂടെ മാറ്റിവെക്കുകയും ചെയ്തു. ഇപ്പോൾ എനിക്ക് പരസഹായമില്ലാതെ നടക്കാനും വീട്ടുജോലികൾ ചെയ്യാനും കഴിയുന്നു. എന്നെ മുട്ടുവേദനയിൽ നിന്നും സഹായിച്ച വിജയസിലെ ദൈവതുല്യമായ രാമകൃഷ്ണൻ ഡോക്ടറിനും മറ്റു ഡോക്ടർമാർക്കും എനിക്ക് ഏതു വിധം നന്ദി പറയണം എന്ന് അറിയില്ല. എത്ര നന്ദി പറഞാലും മതിയാവില്ല. എന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു പ്രാർത്ഥനയോടെ നിര്ത്തുന്നു.

സുശീലാഭായി

Kollam

എൻ്റെ പേരു റുഖ്യാബീവി എന്നാണ്. എൻ്റെ രണ്ടു കാലിൻറെ മുട്ടും ചിരട്ട മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ചെയ്‌തതാണ്‌. ശസ്ത്രക്രിയ ചെയ്യുന്നതിനു മുമ്പു ഞാൻ ഒരുപാടു വേദന സഹിച്ചു. എനിക്കാണെങ്കിൽ നടക്കാനും ഇരിക്കാനും ഉറങ്ങാൻ പോലും വേദന കൊണ്ട് പറ്റില്ലാരുന്നു. അങ്ങനെ ഒരു ദിവസം വിജയ ഹോസ്പിറ്റലിൽ വന്നു രാമകൃഷ്ണൻ ഡോക്ടറെ കണ്ടു. ഡോക്ടർ എക്സ് റേ എടുക്കാൻ പറഞ്ഞു. എക്സ് റേ എടുത്തപ്പോഴാണ് അറിയുന്നത് തേയ്മാനമാണെന്നു . അപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടു മുട്ടും ഓപ്പറേഷൻ ചെയ്യണമെന്ന്. എനിക്ക് ഭയങ്കര പേടിയായിരുന്നു. എൻ്റെ അനുജത്തിയുടെ മകൻ റിയാസ് വിജയാസിൽ B S C നഴ്‌സിംഗിന് പഠിക്കുകയായിരുന്നു . അവനാണ് എന്നെ പ്രേരിപ്പിച്ചത്. പേടിക്കേണ്ട കുഴപ്പമൊന്നുമില്ല സുഖമാകും നല്ലതു പോലെ നടക്കാം എന്ന്. പിന്നെ ഡോക്ടറുടെ നിർദ്ദേശവും. ഞാൻ അങ്ങനെ സമ്മതിച്ചു. ആദ്യം ഒരു കാലിൻറെ മുട്ട് ഓപ്പറേഷൻ ചെയ്തു. പിന്നീട് അഞ്ചു ദിവസം കഴിഞ്ഞു അടുത്ത കാലും ചെയ്തു. ഇപ്പോൾ എനിക്ക് നല്ല സുഖമായി. ഓപ്പറേഷൻ കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു ഞാൻ ഞങ്ങളുടെ പുണ്യ സ്ഥലമായ മക്കയിൽ ഉംറ ചെയ്യാൻ പോയിരുന്നു. ഇപ്പോൾ എനിയ്ക്കു ഒരു കുഴപ്പവും ഇല്ല.

ഓപ്പറേഷൻ ചെയ്ത രാമകൃഷ്ണനെ ഡോക്ടറോട് എനിക്ക് ഒരുപാടു ഒരുപാടു സ്നേഹവും നന്ദിയും ഉണ്ട്. ഞങ്ങൾക്ക് യാത്ര ചെയ്യാനും സമൂഹത്തിൽ എല്ലാ കാര്യങ്ങളിലും പങ്കെടുക്കാനും സാധിക്കുന്നു.

റുഖ്യാബീവി

Kollam

ഞാൻ ദീപാലക്ഷ്മി , മൂന്നു കൊല്ലത്തിനു മുൻപ് എനിക്ക് ഇടതുകാലിന്റെ ഇടുപ്പെല്ലിന് വേദന വരികയും കാല് നിലത്തുകുത്താൻ സാധിക്കാതെ വരികയും ചെയ്ത സാഹചര്യത്തിൽ S .P പോർട്ട് ഹോസ്പിറ്റലിലും അതിനു ശേഷം മറ്റു പല ഹോസ്പിറ്റലിലും മാറി മാറി ചികിൽസിച്ചു ഫലമില്ലാതെ വന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് വഴി കൊട്ടാരക്കര വിജയ ഹോസ്പിറ്റലിലെ ഡോ .രാമകൃഷ്ണൻ സാറിനെ കുറിച് അറിയാൻ കഴിഞ്ഞു. ഡോക്ടറെ പോയി കാണുകയും അദ്ദേഹം ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയയെ കുറിച് വിശദമായി വിവരിക്കുകയും പൂർണ്ണ സുഖമാക്കിത്തരുമെന്ന് ഉറപ്പ്‌ തരുകയും ചെയ്തു . അതിൻ്റെ അടിസ്ഥാനത്തിൽ 9 -6 -2016 തിങ്കളാഴ്ച ആറേഴു മണിക്കൂർ നീണ്ട ശസ്ത്രക്രിയ ചെയ്ത് എൻ്റെ കാൽ പൂർണ്ണ സുഖമാക്കിത്തന്നു . ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഈ ഒരു വർഷത്തിനിടയിൽ പല പ്രാവശ്യം ചെക്കപ്പ് ചെയ്തു. ഒരു കുഴപ്പവുമില്ല. എൻ്റെ കാൽ പൂർണ്ണ സുഖമാക്കിത്തന്ന ഡോക്ടർക്ക് എന്റെയും എൻ്റെ കുടുംബത്തിന്റെയും നന്ദിയും സ്‌നേഹവും രേഖപ്പെടുത്തുന്നു.

ദീപാലക്ഷ്മി

Kilikollur P.O, Kollam

ഞാൻ കുറെ വർഷങ്ങളായി മുട്ട് വേദന അനുഭവിക്കുകയായിരുന്നു. വേദന അസഹ്യമായപ്പോൾ കൊട്ടാരക്കര വിജയാസിൽ ഡോ.രാമകൃഷ്ണൻ സാറിനെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം തന്നെ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു . 28 -07 -2016 ലെ ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം അഞ്ചാം ദിവസം മുതൽ ഞാൻ വാക്കർ ഉപയോഗിച് നടക്കാൻ തുടങ്ങുകയും പത്താം ദിവസം മുതൽ വാക്കർ ഉപയോഗിക്കാതെ നടക്കാനും എനിക്ക് സാധിച്ചു. ഇപ്പോൾ 48 ദിവസങ്ങൾക്കു ശേഷം അസ്വസ്ഥതകൾ ഇല്ലാതെ നടക്കാൻ സാധിച്ചു. ദൈവത്തിൻറ്റെ കൃപയാൽ ഡോക്ടറുടെ ഓപ്പറേഷൻ വിജയകരമായതിനാൽ ഡോക്ടർക്കും ഹോസ്പിറ്റൽ സ്റ്റാഫിനും നന്ദി രേഖപ്പെടുത്തുന്നു.

രാജു. വി

Kaithakuzhy, kummalloor P.O

7 വർഷങ്ങൾക്കു മുൻപ് എനിക്ക് വലതുകാലിന്റെ ഇടുപ്പെല്ലിന് വേദനവരുകയും കാല്‌ നിലത്തുകുത്താൻ കഴിയാതെ വരുകയും അങ്ങനെ ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോവുകയും അവിടുത്തെ പരിശോധനയിൽ ഇടുപ്പെല്ലിൻറെ ബോൾ ഇല്ലായെന്ന് കണ്ടെത്തുകയും അങ്ങനെ ഓപ്പറേഷൻ നടത്തി പുതിയ ബോൾ വാങ്ങി വയ്ക്കുകയും ചെയ്തു. അതിനെ തുടർന്ന് നടക്കാൻ സാധിക്കുകയും വേദന മാറുകയും ചെയ്തു. തുടർന്ന് 6 വര്ഷം വരെ വേദനയില്ലാതെ നടക്കുകയും ചെയ്തു. അതിനു ശേഷം വീണ്ടും വേദന വരുകയും അതിനെത്തുടർന്ന് ഞാൻ മെഡിക്കൽ കോളേജ് മുതൽ പല ആശുപത്രികളിലും ചികിത്സ തേടി. എന്നാൽ എനിക്ക് വേദനക്ക് ഒരു കുറവും ഉണ്ടായില്ല. അങ്ങനെ ഇരിക്കുമ്പോൾ കൊട്ടാരക്കര വിജയാസ്‌ ആശുപത്രിയിലെ ഓർത്തോ ഡോ. രാമകൃഷ്ണൻ സാറിനെപ്പറ്റി അറിയുകയും ഞാൻ അദ്ദേഹത്തെ കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിശോധനയിൽ നേരത്തെ വച്ചിരുന്ന ബോൾ ഇളകിക്കിടക്കുകയാണെന്ന് അറിഞ്ഞു. തുടർന്ന് 6 മാസത്തോളം അദ്ദേഹത്തിന്റെ ചികിത്സയിൽ ഇരിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം പറഞ്ഞു ഇത് ഓപ്പറേഷൻ ചെയ്ത് മാറ്റി പുതിയ ബോൾ വയ്ക്കണമെന്നും അതിന് 4.5 ലക്ഷം രൂപ ചിലവ് വരും എന്ന് പറയുകയും അതിനു മാർഗ്ഗമില്ലാത്ത ഞങ്ങളെ അദ്ദേഹം അകമഴിഞ്ഞ് സഹായിക്കുകയും ഓപ്പറേഷൻ നടത്തിത്തരുകയും തുടർ ചികിത്സയും അദ്ദേഹം ഞങ്ങൾക്ക് ചെയ്ത് തന്നു. ഓപ്പറേഷൻ കഴിഞ്ഞതിനുശേഷം എനിക്ക് വേദനമാറുകയും നന്നായി നടക്കാൻ കഴിയുകയും ചെയ്തു. ഇങ്ങനെ ഞങ്ങളെ സഹായിച്ച ഡോ.രാമകൃഷ്ണൻ സാറിനും വിജയാസ്‌ ഹോസ്പിറ്റലിനും എന്റെയും എൻ്റെ കുടുംബത്തിന്റെയും നന്ദിയും സ്നേഹവും അറിയിച്ചുകൊള്ളുന്നു.

ജനാർദ്ദനൻ. പി

ഐവർകാല

Copyright © www.jointreplacementinkerala.com | Web Design by Orange Dice Solutions